ഹോങ്കോംഗ് സിറ്റിയുടെ മാധ്യമ വ്യവസായി ജിമ്മി ലായിയെ അറസ്റ്റ് ചെയ്തു


AUGUST 10, 2020, 12:10 PM IST

ഹോങ്കോംഗ്:  ഹോങ്കോംഗ് സിറ്റിയുടെ മാധ്യമ വ്യവസായി ജിമ്മി ലായിയെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

ചൈന വിവാദ നിയമം നടപ്പാക്കിയത് മുതല്‍ പ്രധാനമായും അറസ്റ്റുകള്‍ നടത്തുന്നത് ഇതേ ആരോപണം ചുമത്തിയാണ്. ലായിയുടെ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സീനിയര്‍ എക്സിക്യൂട്ടീവായ മാര്‍ക്ക് സൈമണാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്.

വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പൊലീസ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആപ്പിള്‍ ഡെയ്ലി ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഏഴ്മണിക്ക് ലായിയുടെ വീട്ടില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയതായി അദ്ദേഹത്തിന്റെ ആപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. 39 വയസ്സിനും 72 വയസ്സിനും ഇടയിലുള്ള ഏഴ് പേരുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

'ദേശീയ സുരക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 29, ദേശീയ സുരക്ഷയ്ക്ക് കാരമാകുന്ന തരത്തില്‍ ഒരു വിദേശ രാജ്യവുമായി ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്,' പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Other News