കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു.


JUNE 12, 2019, 4:52 PM IST

ഹോങ്കോങ് : ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെ നിയമ നിര്‍മ്മാണ സഭാമന്ദിരത്തിനു മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ പോലീസ് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. 22 പേര്‍ക്കു പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. നിര്‍ദ്ദിഷ്ട നിയമം പിന്‍ വലിക്കണമെന്ന ആവശ്യവുമായി ഏതാനും ദിവസങ്ങളായി ലക്ഷക്കണക്കിനു പേര്‍ പങ്കെടുക്കുന്ന പ്രക്ഷോഭമാണ് ഹോങ്കോങ്ങില്‍ നടന്നുവരുന്നത്.

 ജനകീയ പ്രക്ഷോഭം ശക്തമായി. വിവാദ നിയമം ഇന്ന് ഹോങ്കോങ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രണ്ടാം ഘട്ട ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ, അരലക്ഷത്തോളം പ്രക്ഷോഭകര്‍ ചൊവ്വാഴ്ച മുതല്‍ കൗണ്‍സില്‍ മന്ദിരം ഉപരോധിക്കുകയാണ്.

ഞായറാഴ്ച 10 ലക്ഷത്തോളം പേരാണു നിയമത്തിനെതിരെ തെരുവിലിറങ്ങിയത്. 2014 ലെ ജനാധിപത്യാവകാശ സമരത്തിനു ശേഷമുള്ള ഏറ്റവും വലിയ തെരുവുപ്രതിഷേധമാണ്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. എന്നാല്‍, ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ നിയമം അംഗീകരിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

Other News