സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക്  പരിക്ക്


JUNE 12, 2019, 4:55 PM IST

റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ അബഹയിലെ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂത്തി വിമതന്മാര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 26 പേര്‍ക്ക് പരിക്കു പറ്റി.

രണ്ട് കുട്ടികളും, മൂന്നു സ്ത്രീകളും പരിക്കുപറ്റിയവരില്‍ ഉള്‍പ്പെടുമെന്ന് സൗദി സ്റ്റേറ്റ് മീഡിയ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയായാിരുന്നു മിസൈല്‍ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ഹൂത്തികള്‍ക്കെതിരെ പോരാടുന്ന യെമന്‍ സഖ്യസര്‍ക്കാരിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് സഹായിക്കുന്നത്. ഇതിന്റെ വിരോധത്തിലാണ് സൗദിക്കെതിരെ ഹൂത്തി വിമതരുടെ ആക്രമണം.


കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു.


Other News