ബ്രിട്ടനിലെ താക്കോല്‍സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ 


JULY 26, 2019, 3:24 AM IST

ലണ്ടന്‍:പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കാബിനറ്റില്‍ സുപ്രധാന സ്ഥാനങ്ങളിൽ മൂന്ന് ഇന്ത്യന്‍ വംശജർ.പ്രീതി പട്ടേൽ,അലോക് ശര്‍മ,ഋഷി സനക് എന്നിവരാണ് താക്കോൽ പദവികളിൽ ഇടംപിടിച്ചത്.

ആഭ്യന്തര സെക്രട്ടറി എന്ന സുപ്രധാന പദവിയിലേക്കാണ് പ്രീതി പട്ടേലിനെ നിയമിച്ചത്.47 കാരിയായ പ്രീതി ട്രോയ് പാര്‍ട്ടി എന്ന് പൊതുവെ വിളിക്കുന്ന കണ്‍സര്‍വേറ്റീവ് നേതൃത്വനിരയിലെ ഏറ്റവും ശക്തയായ എം പിയും ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേയ്ക്ക് സാധ്യതകണക്കാക്കുന്ന വനിതയുമാണ്. പ്രീതി പട്ടേലിനെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ അഭിനന്ദിച്ചു. തന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് പ്രീതിയെന്നും മുന്നോട്ടുള്ള പാതയിൽ വിജയമാശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.

ആഗ്രയില്‍ ജനിച്ച അലോക് ശര്‍മ മുന്‍പ് തൊഴില്‍ മന്ത്രിയായിരുന്നു.ഇപ്പോൾ  അലോകിന് അന്താരാഷ്ട്ര വികസനവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് സെക്രട്ടറി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സുപ്രധാനമായ ധനകാര്യവകുപ്പുമായി ബന്ധപ്പെട്ട ചുമതലയാണ് ഋഷി സുനക് എം പിക്ക്.മുന്‍പ് ഗൃഹനിര്‍മ്മാണ വകുപ്പിലെ പ്രായംകുറഞ്ഞ മന്ത്രിയായിരുന്ന ഋഷി സുനക്. ഋഷി,ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ്.

Other News