ഭര്‍ത്താവ് സ്ത്രീയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് പത്തുമാസത്തിനുശേഷം


JUNE 21, 2022, 9:22 AM IST

സുമാത്ര(ഇന്തോനേഷ്യ): പ്രണയിച്ച് വിവാഹം കഴിച്ച യുവതി വിവാഹം കഴിഞ്ഞ് പത്ത് മാസത്തിനുശേഷം തിരിച്ചറിഞ്ഞു പങ്കാളി പുരുഷനല്ലെന്ന്. ഇന്തോനേഷ്യക്കാരിയായ യുവതിക്കാണ് തന്റെ ഭര്‍ത്താവ് സ്ത്രീയണെന്ന് തിരിച്ചറിയാന്‍ പത്തുമാസം വേണ്ടിവന്നത്. ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. 'ഭര്‍ത്താവ്' സര്‍ജനാണെന്നും ബിസിനസ് ഉണ്ടെന്നുമാണ് മനസിലാക്കിയിരുന്നത്. എന്നാല്‍ തന്റെ പങ്കാളി പുരുഷനല്ലെന്നുള്ള തിരിച്ചറിവ് യുവതിയെ ഞെട്ടിച്ചിരിക്കുകയാണ്

വീട്ടുകാരറിയാതെ രഹസ്യമായി വിവാഹം കഴിച്ചശേഷം ഇരുവരും ഒന്നിച്ചു താസിക്കുകയായിരുന്നു. വിവാഹശേഷം സൗത്ത് സുമാത്രയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവിടേക്ക് താമസം മാറ്റിയ ശേഷം പണം ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാരെ 'ഭര്‍ത്താവ്' ശല്യം ചെയ്തതോടെ കാര്യങ്ങള്‍ വഷളായി.

'ദ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 15 ലക്ഷം രൂപ തന്റെ പങ്കാളി വീട്ടുകാരില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്ന് യുവതി പറയുന്നു. രഹസ്യമായി വിവാഹം കഴിച്ചതിനാല്‍ വിവാഹവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകളൊന്നും തനിക്ക് ഹാജരാക്കാന്‍ ഇല്ലെന്നും യുവതി പറഞ്ഞു. പങ്കാളി പുരുഷനല്ലെന്ന് മനസിലാക്കിയ ശേഷം തനിക്ക് വീട്ടില്‍ തന്നെ ഒതുങ്ങേണ്ടി വന്നുവെന്നും യുവതി പറയുന്നു.

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. യുവതിയുടെ പരാതിയില്‍ ഇന്തോനേഷ്യയിലെ ജാംബി ജില്ലാ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Other News