2008ല്‍ ബൈഡനെ രക്ഷപ്പെടുത്തിയ അഫ്ഗാന്‍ വ്യാഖ്യാതാവ് അതിര്‍ത്തി കടന്നു


OCTOBER 11, 2021, 10:57 PM IST

കാബൂള്‍: സെനറ്ററായിരുന്നപ്പോള്‍ 2008ല്‍ അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനെ രക്ഷപ്പെടാന്‍ സഹായിച്ച അഫ്ഗാന്‍ വ്യാഖ്യാതാവ് യു എസ് സൈനിക വിമുക്ത ഭടന്മാരുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ വ്യാഖ്യാതാവ് അമാന്‍ ഖലീലിയും കുടുംബവുമാണ് രക്ഷപ്പെട്ടത്. 

പാകിസ്താന്‍ അതിര്‍ത്തിയിലേക്ക്  മൈലിലേറെ യാത്ര ചെയ്തശേഷമായിരുന്നു രക്ഷപ്പെടല്‍. അരിസോണയില്‍ നിന്നുള്ള യു എസ് വിമുക്ത ഭടന്മാര്‍ അഫ്ഗാന്‍ മുന്‍ പട്ടാളക്കാരുമായും പാകിസ്താന്‍ സഖ്യകക്ഷികളുമായും ചേര്‍ന്നാണ് രക്ഷപ്പെടാനുള്ള പദ്ധതി തയ്യാറാക്കിയത്. ഖലീലിയേയും കുടുംബത്തേയും അയല്‍രാജ്യമായ പാകിസ്താനിലേക്കാണ് മാറ്റിയത്. 

2008ല്‍ ബാഗ്രാം എയര്‍ഫീല്‍ഡില്‍ നിന്ന് അന്നത്തെ സെനറ്റര്‍മാരെ കൂട്ടിക്കൊണ്ടുവരാന്‍ അയച്ച സംഘത്തിലെ അംഗമായിരുന്നു അമന്‍ ഖലീലി. ജോ ബൈഡന്‍, ജോണ്‍ കെറി, ചക്ക് ഹാഗല്‍ എന്നിവര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് 20 മൈല്‍ അകലെ അടിയന്തിര ലാന്റിംഗിന് നിര്‍ബന്ധിതരായപ്പോഴാണ് രക്ഷപ്പെടാന്‍ സഹായിച്ച അഫ്ഗാന്‍ വ്യാഖ്യാതാവാണ് ഖലീലി.

ആഗസ്തില്‍ യു എസ് അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമുള്ള താലിബാന്‍ ഭരണം നടത്തുന്ന രാജ്യത്തു നിന്നും രക്ഷപ്പെടാന്‍ ഖലീലി ബൈഡന്‍ ഭരണകൂടത്തോടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. യു എസ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഖലീലി കഴിഞ്ഞ മാസം ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. 

അവര്‍ തന്നേയും ഉപേക്ഷിച്ചതായും താനും തങ്ങളെപ്പോലുള്ളവരും വലിയ അപകടത്തിലാണെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിനോടു പറഞ്ഞു. തന്നെ കണ്ടെത്തിയാല്‍ അവര്‍ എന്നെ കൊല്ലുമെന്നും പറഞ്ഞ ഖലീലി കണ്ടെത്താന്‍ വളരെ എളുപ്പമാണെന്നും ചൂണ്ടിക്കാട്ടി. 

തങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പോരാടുമ്പോള്‍ തന്നേയും മറ്റു അമേരിക്കക്കാരേയും സുരക്ഷിതമായി നിലനിര്‍ത്താന്‍ അമന്‍ ഖലീലി സഹായിച്ചുവെന്ന് അരിസോണ നാഷണല്‍ ഗാര്‍ഡിലെ പടനായകനും പര്‍പ്പിള്‍ ഹാര്‍ട്ട് സ്വീകര്‍ത്താവുമായ ബ്രയാന്‍ ജെന്തെ പറഞ്ഞു. 

വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ ഖലീലിയുമായി ബന്ധപ്പെട്ട വിവരം വന്നതോടെ സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ആദ്യനാമമായ മുഹമ്മദ് തിരിച്ചറിയുകയും അദ്ദേഹത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തേക്കെത്തിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തു പോകുന്നതില്‍ നിന്ന് ഉദ്യോഗസ്ഥ പ്രക്രിയകള്‍ കാരണം പ്രത്യേക കുടിയേറ്റ വിസയ്ക്കുള്ള അപേക്ഷ നിര്‍ത്തിവെച്ചതായി ഖലീലി പറഞ്ഞു. കാബൂളിന്റെ പതനത്തിന് ശേഷം ഖലീലിയും കുടുംബവും വിമാനത്താവളത്തില്‍ എത്താന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മാത്രമേ ചെക്ക് പോയിന്റ് കടക്കാന്‍ കഴിയു എന്ന് യു എസ് സൈന്യം അറിയിച്ചു. 

ഖലീലിക്ക് ഇപ്പോള്‍ പുതിയ വിസ അനുവദിച്ചതായും ദോഹയിലേക്കുളഅള യു എസ് വിമാനത്തില്‍ കയറാന്‍ അനുമതി ലഭിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.  

രാവും പകലും 144 മണിക്കൂര്‍ ഡ്രൈവിംഗിനും നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്നു പോയതിന് ശേഷവും തന്റെ കുടുംബം ഭയപ്പെട്ടതായും ഇ്‌പ്പോള്‍ ഒരുതരം സ്വര്‍ഗ്ഗമായി തോന്നുന്നുവെന്നും അഫ്ഗാനിസ്ഥാനാണ് നരകമെന്നും അദ്ദേഹം പറഞ്ഞു. 

ഖലീലിയുടെ ദുരവസ്ഥയും പ്രസിഡന്റ് ബൈഡനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സൃഷ്ടിച്ച പ്രചാരണവും അദ്ദേഹത്തെ സഹായിക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ മുന്നോട്ടു വരാന്‍ കാരണമായി.

Other News