കൊറോണ ഭീതിയില്‍ ഇറാന്‍: ആരോഗ്യ ഉപമന്ത്രിക്കും വൈറസ് ബാധ


FEBRUARY 26, 2020, 12:48 AM IST

ടെഹ്‌റാന്‍: ഇറാനില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായി. ചൊവാഴ്ച മൂന്നുപേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യം 15 ആയി. ചൈനക്കു പുറത്തു കൊറോണ ബാധിച്ചു ഏറ്റവും കുടുതല്‍ മരിച്ചത് ഇറാനിലാണ്. അതിനിടെ ആരോഗ്യ വകുപ്പ് ഉപമന്ത്രി ഇറാജ് ഹറിര്‍ചിക്കിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ഖ്വോം നഗരത്തിലാണ് വൈറസ് പടര്‍ന്നുപിടിക്കുന്നത്. തലസ്ഥനമായ ടെഹ്‌റാന്‍ ഉള്‍പ്പെടെ നഗരങ്ങളിലും ആളുകള്‍ നിരീക്ഷണത്തിലാണ്. ടെഹ്‌റാനിലെ മേയറും വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ ഉള്ളവരുടെ കൂടെയുണ്ട്. 

അതേസമയം, ഇറാനിലെ ശരിയായ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും സര്‍ക്കാര്‍ പുറത്തുവിടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 പേര്‍ മരിച്ചതായും 50 ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 50 പെരെങ്കിലും മരിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സാര്‍ക്കാര്‍ കണക്കുകള്‍ മൂടിവെക്കുകയാണെന്നാണ് ആരോപണം.

Other News