ജി 7 ഉച്ചകോടിയില്‍ മുന്നറിയിപ്പില്ലാതെ ഇറാന്‍ വിദേശകാര്യ മന്ത്രി


AUGUST 26, 2019, 12:13 PM IST

ബിയാറിറ്റ്‌സ് (ഫ്രാന്‍സ്): ജി7 ഉച്ചകോടി വേദിയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷിത ആഗമനം മാധ്യമ ശ്രദ്ധ നേടി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ്-യൂറോപ്യന്‍ യൂണിയനുകളുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ജി 7 ഉച്ചടകോടിയില്‍ ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജാവാദ് സരീഫിന്റെ സാന്നിധ്യം ശ്രദ്ധേയമായത്.  

യു.എസും യൂറോപ്യന്‍ യൂനിയനുമായുള്ള നയതന്ത്രക്കുരുക്ക് അഴിക്കുന്നതിനാണ് സരീഫിെന്റ നാടകീയ സന്ദര്‍ശനം. ഉച്ചകോടിയില്‍ സരീഫിെന്റ സാന്നിധ്യം പ്രഖ്യാപിച്ചിരുന്നില്ല. ഇറാനും യു.എസിനുമിടയിലെ നയതന്ത്ര സംഘര്‍ഷം ലഘൂകരിക്കാനുള്ള ഉച്ചകോടിയുടെ ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിെന്റ ശ്രമത്തിെന്റ ഭാഗമായാണ് സന്ദര്‍ശനം.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സരീഫ് മുഖാമുഖസംഭാഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഒരേ വേദിയില്‍ ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷ നല്‍കുന്നുണ്ട്. ആണവ കരാര്‍ വിഷയത്തില്‍ പുതിയ അന്താരാഷ്ട്ര കരാറിലെത്തുന്നതിനുള്ള സാധ്യതക്ക് വഴിതുറന്ന് ഇറാനെ വീണ്ടും ചര്‍ച്ചയുടെ വഴിയില്‍ കൊണ്ടുവരുന്നതിെന്റ ആദ്യപടിയായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Other News