ഇറാൻ ഒരു കപ്പൽ കൂടി പിടിച്ചെടുത്തു;ഏഴ് ജീവനക്കാർ തടവിൽ 


AUGUST 5, 2019, 1:43 AM IST

ടെഹ്‌റാൻ : മേഖലയിൽ സംഘർഷം ഉയർത്തി ഇറാൻ ഒരു വിദേശ കപ്പൽ കൂടി പിടിച്ചെടുത്തു. ഇ​റാ​ന്റെ റെ​വ​ല്യൂ​ഷ​ന​റി ഗാ​ര്‍​ഡ്​ പേ​ര്‍​ഷ്യ​ന്‍ ക​ട​ലി​ല്‍ വി​ദേ​ശ എ​ണ്ണ​ക്ക​പ്പ​ലാണ് നിയന്ത്രണത്തിലാക്കിയത്.ക​പ്പ​ലി​ലെ ഏ​ഴ്​ ജീ​വ​ന​ക്കാ​രെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്​​തു. 

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്​ ജീ​വ​ന​ക്കാ​ര്‍. ത​ട​വി​ലാ​ക്കി​യ​വ​രെ തെ​ക്ക​ന്‍ സി​റ്റി​യാ​യ ബു​ഷേ​ഹ​റി​ലേ​ക്ക്​ മാ​റ്റി.ചി​ല അ​റേ​ബ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്താ​നാ​ണെ​ന്നു സം​ശ​യി​ച്ചാ​ണ്​ ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന്​ ഇ​റാ​നി​യ​ന്‍ ടെ​ലി​വി​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ക​പ്പ​ലി​ല്‍ ഏ​ഴു​ല​ക്ഷം ലി​റ്റ​ര്‍ എ​ണ്ണ​യു​ണ്ടാ​യി​രു​ന്നു. 

അ​തി​നി​ടെ ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ നാ​വി​കസേ​ന അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നാ​വി​കാ​തി​ര്‍​ത്തി ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച്‌​ ഇ​റാ​ന്‍ ഹോ​ര്‍​മു​സ്​ ക​ട​ലി​ടു​ക്കി​ല്‍​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ടീ​ഷ്​ ക​പ്പ​ല്‍ വി​ട്ടുകൊടു​ത്തി​ട്ടി​ല്ല. സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച്‌​ ഇ​റാ​ന്റെ എ​ണ്ണ​ക്ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ത്ത ബ്രി​ട്ട​ന്​ മ​റു​പ​ടി​യായിട്ടാ​​യി​രു​ന്നു ഇ​ത്. കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ഹോ​ര്‍​മു​സ്​ ക​ട​ലി​ടു​ക്ക്​ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​ണ്​.

Other News