അമേരിക്കന്‍ ചാരന്മാരായ 17 പേര്‍പിടിയിലായെന്ന് ഇറാന്‍; ചിലര്‍ക്ക് വധശിക്ഷ വിധിച്ചുവെന്നും വെളിപ്പെടുത്തല്‍


JULY 22, 2019, 2:50 PM IST

ടെഹ്‌റാന്‍: ഇറാനെതിരെ പ്രവര്‍ത്തിച്ച 17 അമേരിക്കന്‍ ചാരന്മാരെ പിടികൂടിയെന്നും അവരില്‍ ചിലര്‍ക്ക് വധശിക്ഷ വിധിച്ചെന്നും ദേശീയ മാധ്യമം.

അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ സഹായികളാണ് പിടിയിലായതെന്നും ഇറാന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് സര്‍ക്കാര്‍ മാധ്യമം ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

സിഐഎയുടെ വന്‍ചാര ശൃഖലയാണ് തകര്‍ത്തതെന്നും ഇറാന്‍ മാധ്യമം അവകാശപ്പെട്ടു. പിടിയിലായ ചിലരെ വധശിക്ഷയ്ക്കു വിധിച്ചെന്നും ദേശീയ ടെലിവിഷന്‍ ചാനല്‍ വെളിപ്പെടുത്തി.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അറബ് മേഖലയെ ഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തിലാണ് സിഐഎ ചാരന്മാരെ പിടികൂടിയ വിവരം ഇറാന്‍ വെളിപ്പെടുത്തുന്നത്

Other News