അമേരിക്കയോട് പോരാടിയ ഷിയ പുരോഹിതന്റെ പാര്‍ട്ടിക്ക് ഇറാക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം


OCTOBER 12, 2021, 9:35 AM IST

ബാഗ്ദാദ് : അധിനിവേശകാലത്ത് അമേരിക്കന്‍ സൈന്യത്തോട് പോരാടിയ ഒരു ഷിയാ പുരോഹിതന്‍ മുക്തദ അല്‍ സദറിന്റെ അനുയായികള്‍ ഇറാഖിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചു.  രാജ്യം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വഴങ്ങുന്നതിനെ പ്രതിരോധിക്കുന്ന നിര്‍ണായക ഘടകമാകും ഈ വിജയം.

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ നിലവിലെ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് ഇറാക്കില്‍ തെരഞ്ഞെടുപ്പു നടന്നത്.  ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ആദ്യമായി ചില സീറ്റുകള്‍ നേടി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ വന്‍ വിജയം നേടിയത് മതപണ്ഡിതനായ മുക്താദയുടെ രാഷ്ട്രീയ പ്രസ്ഥാനം സൈറൗണാണ്.

പാര്‍ലമെന്റില്‍ സൈറൗണ്‍ 20 വരെ അധിക സീറ്റുകള്‍ നേടി, ചേംബറിലെ ഏറ്റവും വലിയ ബ്ലോക്ക് എന്ന പദവി ഉറപ്പിക്കുകയും മുക്താദ അല്‍സദറിന്  രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ നിര്‍ണ്ണായക വോട്ട് നല്‍കുകയും ചെയ്തു.

അമേരിക്കയും ഇറാനും തമ്മില്‍ നയതന്ത്രപരമായി മുന്നോട്ടുപോകുന്നതില്‍ ഇറാക്കിന്റെ വെല്ലുവിളി കൂടുതല്‍ സങ്കീര്‍ണമായേക്കാം. അമേരിക്കയും ഇറാനും ഒരുപോലെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഇറാക്കിനെ സുപ്രധാനമായി കാണുന്നു. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉയര്‍ന്നുവന്നതിനുശേഷം ഇറാനില്‍ അനുകൂല മിലിഷിയകള്‍ വര്‍ദ്ധിച്ച പങ്ക് വഹിക്കുകയും രാജ്യത്തെ യുഎസ് താല്‍പര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

Other News