ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബില്‍ ഇറാഖി പാര്‍ലമെന്റ് പാസാക്കി


MAY 28, 2022, 7:52 AM IST

ബാഗ്ദാദ്: ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് കുറ്റകരമാക്കുന്ന ഒരു നിയമം ഇറാഖ് പാര്‍ലമെന്റ് പാസാക്കി, നിയമ ലംഘനങ്ങള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

'ക്രിമിനലൈസിംഗ് നോര്‍മലൈസേഷന്‍ ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ഓഫ് റിലേഷന്‍സ് വിത്ത് സയണിസ്റ്റ് എന്റിറ്റി' എന്ന ശീര്‍ഷകത്തിലുള്ള നിയമത്തിന് വ്യാഴാഴ്ച ഇറാഖിലെ 329 സീറ്റുകളുള്ള അസംബ്ലിയില്‍ 275 നിയമസഭാംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

നിയമനിര്‍മ്മാണം 'ജനങ്ങളുടെ ഇഷ്ടത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ്' എന്ന് പാര്‍ലമെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലുമായുള്ള ബന്ധം നിരോധിക്കുന്ന നിയമം തടയുന്ന ബില്‍ പാസാക്കാന്‍ ചേര്‍ന്നതൊഴികെ ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതും സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കുന്നതും ഉള്‍പ്പെടെ  മറ്റൊരു വിഷയത്തിലും ഇറാഖ് പാര്‍ലമെന്റിന് സമ്മേളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷം വര്‍ധിപ്പിചിക്കുകയാണ്.

ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല.

പുതിയ നിയമനിര്‍മ്മാണം ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും അപകടസാധ്യതകള്‍ ഉണ്ടാക്കുന്നു, ഇത് എല്ലാ ഇറാഖികള്‍ക്കും സ്റ്റേറ്റ്, സ്വതന്ത്ര സ്ഥാപനങ്ങള്‍ക്കും അതുപോലെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ക്കും ബാധകമായ നിയമത്തിന്റെ ലംഘനമാണെന്ന് പുതിയ ബില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇറാഖ് പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയതും അമേരിക്കയുമായും ഇസ്രായേലുമായും അടുത്ത ബന്ധത്തെ എതിര്‍ക്കുന്നയാളുമായ സ്വാധീനമുള്ള ഷിയ പുരോഹിതന്‍ മുഖ്താദ അല്‍-സദറാണ് നിയമം നിര്‍ദ്ദേശിച്ചത്.

നിയമനിര്‍മ്മാണം പാസാക്കിയതിന്റെ 'വലിയ നേട്ടം' ആഘോഷിക്കാന്‍ ഇറാഖികള്‍ തെരുവിലിറങ്ങണമെന്ന് പുരോഹിതന്‍ ആഹ്വാനം ചെയ്തു.

പിന്നീട് സെന്‍ട്രല്‍ ബാഗ്ദാദില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി, ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. നന്ദി പ്രാര്‍ഥനകള്‍ അര്‍പ്പിക്കാനും തെരുവിലിറങ്ങി ആഘോഷിക്കാനും തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ച അല്‍-സദറിന്റെ ട്വീറ്റിനെ തുടര്‍ന്നാണ് തഹ്രീര്‍ സ്‌ക്വയറില്‍ ഒത്തുചേരല്‍ നടന്നത്.

ഇസ്രയേലുമായി രഹസ്യബന്ധം പുലര്‍ത്തുന്ന സുന്നിയുമായും കുര്‍ദുകളുമായും അല്‍-സദര്‍ സഖ്യമുണ്ടാക്കുന്നുവെന്ന ഇറാനിയന്‍ പിന്തുണയുള്ള എതിരാളികളുടെ അവകാശവാദങ്ങള്‍ തടയുന്നതിനാണ് തങ്ങള്‍ നിയമം നിര്‍ദ്ദേശിച്ചതെന്ന് അല്‍-സദറിന്റെ പാര്‍ട്ടി ലെജിസ്ലേറ്റര്‍മാര്‍ പറഞ്ഞു.

Other News