ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുമത്സരിക്കും


JANUARY 14, 2020, 11:40 AM IST

ജെറുസലേം :  ഇസ്രയേലില്‍ 11 മാസത്തിനിടെ മൂന്നാംവട്ടം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടക്കാനിരിക്കെ രണ്ട് പ്രധാന ഇടതുപക്ഷ പാര്‍ടികള്‍ ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു.

മെറെറ്റ്സ്, ലേബര്‍ ഗെഷെര്‍ പാര്‍ടികള്‍ ഒറ്റ സ്ഥാനാര്‍ഥിപ്പട്ടിക ഇറക്കി മത്സരിക്കുന്നത് പാര്‍ലമെന്റില്‍ ഇടതുപക്ഷബലം വര്‍ധിപ്പിക്കും. ഏപ്രിലിലും സെപ്തംബറിലും തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ടിയും മുന്‍ സേനാ തലവന്‍ ബെന്നി ഗാന്റ്സിന്റെ മധ്യപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ടിയും ഒപ്പത്തിനാപ്പം എന്ന നിലയിലായിരുന്നു  രണ്ടുതവണയും ഫലം. ഭൂരിപക്ഷമില്ലെങ്കിലും നെതന്യാഹു പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്ററി പരിരക്ഷ തേടിയിട്ടുണ്ട്.

120 അംഗ പാര്‍ലമെന്റിലേക്ക് സെപ്തംബറില്‍ ലേബര്‍ ഗെഷെറിന് ആറും മെറെറ്റ്സിന് അഞ്ചും സീറ്റാണ് ലഭിച്ചത്.

Other News