മദ്യ കുപ്പികളില്‍ ഗാന്ധി ചിത്രം; മലയാളി നഴ്‌സിന്റെ ഇടപെടലിൽ ഇസ്രായേലികമ്പനി ലേബൽ നീക്കി 


JULY 28, 2019, 12:07 AM IST

ടെൽ അവീവ്:മദ്യ കുപ്പികളില്‍ ഗാന്ധി ചിത്രം പതിച്ച്‌ വില്‍പ്പന നടത്തിയതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഇസ്രായേൽ  കമ്പനി വിവാദ ലേബല്‍ നീക്കം ചെയ്‌തു.ഇസ്രായേലിലെ 

മലയാളി നഴ്‌സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ  ഇടപെടലാണ് ഗാന്ധി നിന്ദക്കെതിരെ പ്രതിഷേധത്തിന് വഴിയൊരുക്കിയതും തുടർന്ന് ലേബൽ നീക്കുന്നതിലേക്ക് കമ്പനിയെ നിർബന്ധിതമാക്കിയതും.

കഴിഞ്ഞ മാസമാണ് മലയാളി നഴ്‌സ് ഡോണ ഫിലിപ്പ് ഇസ്രായേലിലെ റമത്ത് ഗാനിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രീസറില്‍ സൂക്ഷിച്ച മാല്‍ക്ക കമ്പനിയുടെ ബിയർ കുപ്പിയിൽ  ഗാന്ധി ചിത്രം കണ്ടത്.ഗാന്ധിനിന്ദ സാമൂഹിക മാധ്യമങ്ങളിലൂടെ ഡോണ നാട്ടിൽ അറിയിച്ചു.

തുടര്‍ന്ന് ഗാന്ധി പീസ് ഫൗണ്ടേഷനും മറ്റ് സംഘടനകളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയതോടെ രാജ്യത്തിന്റെ പ്രതിഷേധം ഇസ്രേയല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഔദ്യോഗികമായി അറിയിച്ചു.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബിയര്‍ കമ്പനിയായ മാല്‍ക്ക ഗാന്ധിയുടെ ചിത്രം ബിയർ കുപ്പിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന നടപടികള്‍ക്കു വിരാമമിടണമെന്നു മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എസ് പ്രദീപ് കുമാര്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഇസ്രായേലിനു പുറമെ റഷ്യ തുടങ്ങിയ രാജ്യങ്ങളിലും കമ്പനികൾ മദ്യത്തിന്റെ പ്രചാരണത്തിനായി  മഹാത്മാവിന്റെ ചിത്രം ഉപയോഗിച്ചിരുന്നു.

Other News