ഇസ്രായേല്‍- ഹമാസ് പോരാട്ടം രൂക്ഷമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍


DECEMBER 2, 2023, 10:00 AM IST

ടെല്‍അവീവ്: ഗാസയില്‍ ഇസ്രായേല്‍- ഹമാസ് പോരാട്ടം രൂക്ഷം. ഹീബ്രു ഭാഷാ മാധ്യമങ്ങളാണ് സൈന്യത്തിന് ഗാസയില്‍ ഹമാസില്‍നിന്ന് കനത്ത പ്രതിരോധം നേരിടേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം രാത്രി ഗാസയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. 

ഹമാസിന്റെ ചില നേതാക്കള്‍ നഗരത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായില്‍ സൈന്യം കര ആക്രണം വിപലുമാക്കിയതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ഗാസ സിറ്റിയിലും വടക്കന്‍ ഗാസയിലെ ബൈത്ത് ലാഹിയയിലും സൈന്യം ആക്രമണം തുടരുകയാണെന്ന് ആര്‍മി റേഡിയോ പറയുന്നു.

നേരത്തെ, തെക്കന്‍ ഗാസയിലും ഖാന്‍ യൂനിസിലും റഫയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

Other News