പാക് ഭീകരവാദികള്‍ ക്യാമ്പുകള്‍  പുന:സംഘടിപ്പിക്കുന്നു


OCTOBER 14, 2019, 6:55 PM IST

ന്യൂഡല്‍ഹി: ഇന്ത്യ,അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ അക്രമം നടത്താനായി പാക് ഭീകരവാദസംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ചാവേറുകളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം ഉറങ്ങികിടന്നിരുന്ന തങ്ങളുടെ സെല്ലുകളെ പുന:രുജ്ജീവിപ്പിച്ചതിനുശേഷം ക്യാമ്പിലേയ്‌ക്കെത്തിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലുള്ള ബല്‍ക്കോട്ടിലെ ഖൈബര്‍ ഫട്ടുങ്ക്വാ പ്രവിശ്യയിലാണ് ഇവരെ പരിശീലിപ്പിക്കുന്ന ക്യാമ്പുകളുള്ളത്. അന്‍പതോളം പേര്‍ ഇവിടെ പരിശീലനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കയാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 

പുല്‍വാമ അക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകള്‍ ഇവിടെ നശിച്ചിരുന്നു.നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടു. പുതിയ റിപ്പോര്‍ട്ടനുസരിച്ച് ജെയ്‌ഷെ ഇ മൊഹമ്മദ് പഴയ  ക്യാമ്പുകള്‍ പുന:സംഘടിപ്പിച്ചിരിക്കായാണ്. പുല്‍വാമ ആക്രമത്തിനു പ്രതികാരമായി ഫെബ്രുവരി 14നാണ് ഇന്ത്യ ബല്‍ക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. നിലവില്‍ ഇവിടെ പരിശീലനം നടത്തുന്നവര്‍ ചാവേര്‍ സേനാംഗങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Other News