പിതാവിനെ കൊന്നവര്‍ക്ക് മാപ്പ് നല്‍കുന്നു; ജമാല്‍ ഖഷോഗിയുടെ മകന്‍


MAY 23, 2020, 5:31 AM IST

റിയാദ്: പിതാവിനെ കൊന്നവര്‍ക്ക് മാപ്പ് നല്‍കുന്നതായി സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍. രക്തസാക്ഷിയായ ജമാന്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തിരിക്കുന്നു -ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി ട്വിറ്ററില്‍ കുറിച്ചു.

2018 ഒക്ടോബറിലാണ് സൗദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടത്. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍വെച്ചായിരുന്നു മരണം. 

2017ലാണ് ഖഷോഗി സൗദി വിട്ട് യു.എസിലേക്ക് പോയത്. പ്രതിശ്രുത വധുവായ ഹറ്റിസ് കെന്‍ഗിസിനെ വിവാഹം ചെയ്യാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനായാണ് ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പോയത്. ഹറ്റിസ് പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയാണ് ഖഷോഗി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ ഖഷോഗി ജീവനോടെ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തേക്ക് പോയെന്നായിരുന്നു സൗദി അധികൃതര്‍ ആദ്യം അറിയിച്ചത്. ആഴ്ചകളോളം വ്യത്യസ്ത വിവരങ്ങള്‍ നല്‍കിയ സൗദി ഒടുവില്‍ ഖഷോഗി കൊല്ലപ്പെട്ടതായി സമ്മതിക്കുകയായിരുന്നു. 

Other News