ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്‍


JULY 3, 2020, 9:32 PM IST

ടോക്കിയോ:  ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്‍ രംഗത്ത്.  ഇന്ത്യയുടെ നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥയെ അട്ടിമറിക്കാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമങ്ങളെ എതിര്‍ക്കുമെന്ന് ജാപ്പനീസ് അംബാസിഡര്‍ അറിയിച്ചു. 

ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം ജപ്പാന്‍ അംബാസിഡര്‍ സാതോഷി പ്രതികരിച്ചത്.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ ശൃംഗളയുമായി ഫോണില്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് സാതോഷിയുടെ പ്രതികരണം.

  'വിദേശകാര്യ സെക്രട്ടറി ഹര്‍ഷ ശൃംഗളയുമായി സംസാരിച്ചുവെന്നും നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതിന് പ്രശംസിക്കുന്നുവെന്നും ചര്‍ച്ചകളിലൂടെ നിയന്ത്രണ രേഖയില്‍ സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നു' വെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Other News