ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ


JANUARY 26, 2021, 6:22 AM IST

ജനീവ: ഐക്യരാഷ്ട്ര സഭയുടെ ഉന്നതതല ഉപദേശക സമിതിയില്‍ അംഗമായി ഇന്ത്യന്‍ വംശജയായ ജയതി ഘോഷ് (65). കോവിഡിന് ശേഷമുള്ള നിലവിലുള്ളതും ഭാവിയിലുമുള്ള സാമൂഹിക- സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ യു.എന്‍ സെക്രട്ടറി ജനറലിന് ശുപാശകള്‍ നല്‍കുന്ന ഉന്നതതല ഉപദേശക സമിതിയിലെ അംഗമാണ്  സാമ്പത്തിക വിദഗ്ദ്ധയായ ജയതി ഘോഷ്.

ഐക്യരാഷ്ട്ര സഭ നിയോഗിച്ച 20 പ്രമുഖ വ്യക്തികളില്‍ ഒരാളാണ്  ഘോഷ്. 1955ല്‍ജനിച്ച ജയന്തി ഘോഷ്  ജവഹലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും  കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ നേടി.

35വഷത്തോളം ജവഹലാല്‍നെഹ്‌റു സര്‍വ്വകലാശാലയില്‍ എക്‌ണോമിക്‌സ് അധ്യാപികയായ ഘോഷ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Other News