കാബൂളില്‍ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം; മരണം 63 ആയി


AUGUST 18, 2019, 12:41 PM IST

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ നടന്ന സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 63  ആയി ഉയര്‍ന്നു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു.കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ് സ്ഫോടനം നടന്നത്.

നാനൂറിലേറെ പേര്‍ വിവാഹ ചടങ്ങിനെത്തിയിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.40 ഓടെയാണ് സ്ഫോടനമുണ്ടായത്.


സ്ഫോടക വസ്തുക്കളുമായി ഹാളിലേക്ക് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല.

കഴിഞ്ഞയാഴ്ച കാബൂള്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 150 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News