യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡരോച്ച് രാജി വച്ചു


JULY 10, 2019, 5:54 PM IST

വാഷിങ്ടണ്‍: പ്രസിഡന്റ് ട്രമ്പിനോട് മോശം പദങ്ങളുപയോഗിച്ച് വാക്ക് തര്‍ക്കത്തിലേര്‍പ്പട്ടതിനാല്‍ വാര്‍ത്തകളിലിടം നേടിയ യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡരോച്ച് സ്ഥാനം രാജിവച്ചു. പ്രസിഡന്റുമായി മോശം പദങ്ങള്‍ കൈമാറിയ ശേഷം പദവിയിലിരുന്ന് കര്‍ത്തവ്യനിര്‍വഹണം നടത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് രാജി എന്ന് ഡരോച്ച് പ്രതികരിച്ചു.

പ്രസിഡന്റ് ട്രമ്പ് അരക്ഷിതാവസ്ഥയിലാണെന്നും കഴിവുകുറഞ്ഞവനാണെന്നും എഴുതി ഡരോച്ച് അയച്ച മെമ്മോ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. തുടര്‍ന്ന് ഡരോച്ച് ഡംഭുള്ള വിഡ്ഢിയും വെറിപിടിച്ചവനുമാണെന്ന് ട്രമ്പ് പ്രതികരിച്ചു.

തന്നെ മോശം പദങ്ങളുപയോഗിച്ച് വിമര്‍ശിച്ച ശേഷം ഡരോച്ചിന് യു.എസിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും പ്രസിഡന്റ് ഭീഷണി മുഴക്കി. തുടര്‍ന്ന് ഡരോച്ച് തന്റെ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.

ഡരോച്ചിനെ ചീത്തവിളിക്കുന്നതിനിടയില്‍ മുന്‍പ്രസിഡന്റ് തെരേസമെയ്‌ക്കെതിരെയും ട്രമ്പ് വിമര്‍ശന ശരമെയ്തിരുന്നു.

Other News