ഭരണനേതൃസ്ഥാനത്തിനൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവും കിം ജോങ് ഉന്നിന്


JANUARY 13, 2021, 5:34 AM IST

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അധികാര പരിധി കൂടുതല്‍ വിപുലമായി. മുന്‍ ഭരണാധികാരി കിം ജോംഗ് ഇല്ലിനുണ്ടായിരുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി കൂടി ഏറ്റെടുത്തതോടെയാണിത്.

ഞായറാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി തരഞ്ഞെടുപ്പിലാണ് കിമ്മിന് ജനറല്‍ സെക്രട്ടറി പദം ലഭിച്ചത്.

2011 ല്‍ പിതാവായ കിം ജോംഗ് ഇല്‍ മരിച്ചപ്പോള്‍ ഭരണം ഏറ്റെടുത്ത കിം ജോങ് ഉന്നിന്റെ സമ്പൂര്‍ണ ആധിപത്യം ഔദ്യോഗികമായി അംഗീകരിക്കുന്നതാണ് തിരഞ്ഞെടുപ്പ്. ഇതുവരെ പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി എന്ന സ്ഥാനമായിരുന്നു കിമ്മിന്.

മുത്തച്ഛന്‍ കിം ഇല്‍ സുങ്ങും ജനറല്‍ സെക്രട്ടറിയായിരുന്നു. അടുത്ത 5 വര്‍ഷത്തേക്കു നയതീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ കിമ്മിന്റെ സഹോദരി കിം യൊ ജോംഗ് ഉണ്ടെങ്കിലും അവര്‍ പൊളിറ്റ് ബ്യൂറോയിലില്ല.

2017 ല്‍ പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുത്തിരുന്നു. കൂടുതല്‍ പ്രഹരശേഷിയുള്ള അണുവായുധങ്ങള്‍ ഇനിയും നിര്‍മിക്കുമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കിം വ്യക്തമാക്കി.

Other News