2021 ല്‍  ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തമാക്കാമെന്ന് നരേന്ദ്ര മോഡിയോട് ബോറിസ് ജോണ്‍സണ്‍


NOVEMBER 28, 2020, 1:01 AM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചു. അടുത്തവര്‍ഷം വിവിധ മേഖലകളില്‍, പ്രത്യേകിച്ച് വ്യാപാരം, കാലാവസ്ഥാ പ്രതിസന്ധി, പ്രതിരോധ സുരക്ഷ, ആരോഗ്യം എന്നിവയില്‍ ഇന്ത്യ-യുകെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് -19 നുള്ള ചികിത്സയും വാക്‌സിനുകളും കണ്ടെത്താനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് രണ്ട് പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്തതായും ഇരു രാജ്യങ്ങളുടെയും പ്രമുഖ ശാസ്ത്രജ്ഞര്‍ തമ്മിലുള്ള സഹകരണത്തെ സ്വാഗതം ചെയ്യുന്നതായും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

''അടുത്ത മാസം നടക്കുന്ന കാലാവസ്ഥാ ആമ്പിഷന്‍ ഉച്ചകോടി സംബന്ധിച്ച പ്രതീക്ഷയുംഅവര്‍ പങ്കുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിതെന്നും  അടുത്ത വര്‍ഷം യുകെ ആതിഥേയത്വം വഹിക്കുന്ന COP26 ഉച്ചകോടിക്ക് മുന്നോടിയായി,'' വക്താവ് പറഞ്ഞു.

2021 ജനുവരി 1 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പുറത്താകും, പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും ലോകമെമ്പാടുമുള്ള നിലവിലുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനും യുകെ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ഒരു സ്വതന്ത്ര വ്യാപാര കരാര്‍.

ഉഭയകക്ഷി വ്യാപാരവും നിക്ഷേപ പ്രവാഹവും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്നുവരെ നടന്ന വിപുലമായ പ്രവര്‍ത്തനങ്ങളെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ആഗ്രഹം പങ്കുവെക്കുകയും ചെയ്തു, ''വക്താവ് പറഞ്ഞു.

ആശയവിനിമയത്തിന്റെ ഒരു കുറിപ്പ് അനുസരിച്ച്, വിശാലമായ ഇന്തോ-പസഫിക് മേഖലയോടുള്ള യുകെയുടെ പ്രതിബദ്ധത ജോണ്‍സണ്‍ ഊന്നിപ്പറഞ്ഞു'', അടുത്ത വര്‍ഷം ഈ മേഖലയിലേക്ക് എച്ച്എംഎസ് ക്വീന്‍ എലിസബത്ത് കാരിയര്‍ ഗ്രൂപ്പിനെ ആദ്യമായി വിന്യസിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇന്തോ-പസഫിക് കേന്ദ്രീകരിച്ച് യുകെയുടെ വിദേശനയത്തിന്റെ സംയോജിത അവലോകനം 2021 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Other News