മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം:മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് രാജി പ്രഖ്യാപിച്ചു


DECEMBER 2, 2019, 3:59 PM IST

വാലെറ്റ:   മാധ്യമപ്രവര്‍ത്തക ഡാഫ്‌നെ കരുവാന ഗലീസിയയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് രാജി പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനീലൂടെയാണ് ജോസഫ് മസ്‌ക്കറ്റ് പ്രഖ്യാപിച്ചത്

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്‌ക്കറ്റ് വ്യക്തമാക്കി. ജനുവരി 12ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.

പ്രശസ്ത കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകയായ ഡാഫ്നെ, മാള്‍ട്ടയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യവസായികളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ബിസിനസുകാരനും കൊല്ലപ്പെട്ടിരുന്നു. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോസഫ് മസ്‌ക്കറ്റാണ് പ്രധാനമന്ത്രി.

Other News