ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി മരിച്ചു


MAY 11, 2021, 10:01 PM IST

ജെറുസലേം: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രായേലിലെ അഷ്‌കലോണിലാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (31) കൊല്ലപ്പെട്ടത്. ഇസ്രായേലി സ്വദേശിയായ വനിതയും കൊല്ലപ്പെട്ടിട്ടുണ്ട്. 

അഞ്ചു വര്‍ഷമായി ഇസ്രായേലില്‍ ഹോം മെയ്ഡായി ജോലി ചെയ്യുകയാണ് സൗമ്യ സന്തോഷ്. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ കൂടെ വീല്‍ചെയറിലുണ്ടായിരുന്ന രോഗിയുമായി സുരക്ഷാ മുറിയിലേക്ക് മാറാന്‍ സാധിക്കാതിരുന്നതാണ് മരണത്തിന് കാരണമായത്. സൗമ്യ പരിചരിക്കുന്ന രോഗിയാണ് മരിച്ചത്. 

വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലാണ് ജനലിലൂടെ റോക്കറ്റ് മുറിയില്‍ പതിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ ബന്ധുക്കളാണ് നാട്ടില്‍ മരണ വിവരം അറിയിച്ചത്. 

മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രി മോര്‍ച്ചറിയില്‍. 

ചൊവ്വാഴ്ച വൈകിട്ട് ഇസ്രായേല്‍ സമയം മൂന്നരയോടെയാണ് (ഇന്ത്യന്‍ സമയം ആറര) സൗമ്യ കൊല്ലപ്പെട്ടത്.

Other News