വിമാന ചക്രത്തിനടിയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം, മൃതദേഹം വീണത് വീട്ടിലെ പൂന്തോട്ടത്തില്‍


JULY 2, 2019, 5:25 PM IST


ലണ്ടന്‍: കെനിയയില്‍ നിന്നും യു.കെയിലേയ്ക്ക് കുടിയേറാന്‍ അതിസാഹസികത കാണിച്ച യുവാവിന് ദാരുണാന്ത്യം. വിമാന ചക്രത്തിന്റെ പിറക് വശത്ത് (ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ട്‌മെന്റില്‍) ആണ് ഇയാള്‍ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമായി കയറിക്കൂടിയത്. എന്നാല്‍ തണുപ്പ് സഹിക്കാനാകാതെ മരിക്കുകയായിരുന്നു.

ഒടുവില്‍ ഹീത്രുവിമാനത്തില്‍ ലാന്‍ഡിംഗിനായി ചക്രങ്ങള്‍ ഇറക്കിയപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മൃതദേഹം താഴേയ്ക്ക് പതിച്ചു.  ഹീത്രൂ വിമാനതാവളത്തിന് സമീപമുള്ള ക്ലാപ്ഫാം ഒഫേര്‍ട്ടന്‍ റോഡിലെ ഒരു വീട്ടുമുറ്റത്താണ് മൃതദേഹം വീണത്. അവിടെ ഉലാത്തുകയായിരുന്ന ഗൃഹനാഥന്‍ തന്റെ മുന്നില്‍ വീണ മൃതദേഹം കണ്ട് ഭയന്ന് നിലവിളിക്കുകയും  പിന്നീട് സമനില വീണ്ടെടുത്ത് പോലീസിനെ അറിയിക്കുകയുമായിരുന്നു എന്നാണ് വാര്‍ത്തകള്‍. മരിച്ചയാളെ ഇതുവരെ തിരിച്ചറഞ്ഞിട്ടില്ല.