യു.എസ് അതിർത്തിയോട് ചേർന്നുള്ള മെക്‌സിക്കൻ നഗരത്തിൽ വെടിവെപ്പ്; 19 പേർ കൊല്ലപ്പെട്ടു


DECEMBER 2, 2019, 5:57 PM IST

മെക്‌സിക്കോ സിറ്റി: യു.എസ് അതിർത്തിയോട് ചേർന്ന മെക്‌സിക്കൻ നഗരത്തിലുണ്ടായ വെടിവെപ്പിൽ 19പേർ കൊല്ലപ്പെട്ടു. പകൽ സമയത്ത് നടന്ന വെടിവെപ്പിൽ 13 മയക്കുമരുന്ന് മാഫിയ അംഗങ്ങളും നാലു പോലീസുകാരും രണ്ട് സാധാരണ പൗരന്മാരുമാണ്‌കൊല്ലപ്പെട്ടത്. ആറു പൊലീസുകാർക്ക് പരിക്കേറ്റു.

ടെക്‌സാസിലെ ഈഗിൾ പാസ് ടൗണിൽ നിന്നും 40 മൈൽ അകലെയുള്ള വില്ല യൂനിയൻ നഗരത്തിൽ സായുധ സജ്ജരായ സംഘം പിക്കപ്പ് ട്രക്കിലെത്തി വെടിവെപ്പ് നടത്തുകയായിരുന്നെന്ന് കൊവാഹുയില സ്റ്റേറ്റ് സർക്കാർ പറഞ്ഞു.അക്രമണം ഒരുമണിക്കൂർ നീണ്ടുനിന്നു.

മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയായിരുന്നു വെടിവെപ്പ്.

Other News