കാശ്മീരികളെ സഹായിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് പാക്കിസ്ഥാന്‍ സൈനിക തലവന്‍


AUGUST 6, 2019, 7:46 PM IST

ലാഹോര്‍: കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയെക്കുറിച്ചാരയവേ യുദ്ധസൂചന നല്‍കി പാക്കിസ്ഥാന്‍ സൈനികമേധാവി ഖ്വമര്‍ ജാവേദ് ബാജ്വ. ഇന്ത്യയില്‍ നിന്നും സ്വാതന്ത്രമാഗ്രഹിക്കുന്ന കാശ്മീരികളെ സഹായിക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം ഏതറ്റംവരെയും പോകുമെന്ന് റാവല്‍പിണ്ടിയില്‍ അദ്ദേഹം  മാധ്യമങ്ങളോട്  പറഞ്ഞു.

 കാശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ എടുത്തുമാറ്റിയതിനുശേഷമുള്ള പാക് സൈന്യാധിപന്റെ ആദ്യ പ്രതികരണമാണിത്. യാതനയില്‍ അവസാനം വരെ തങ്ങള്‍ കാശ്മീരി ജനതയോടൊപ്പമുണ്ടാകും. അദ്ദേഹം വിശദീകരിച്ചു.

ചരിത്രപരമായ നടപടിയിലൂടെ മോഡി സര്‍ക്കാര്‍ തിങ്കളാഴ്ച കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 ല്‍ ഭേദഗതി വരുത്തിയായിരുന്നു ഇത്. തുടര്‍ന്ന് ജമ്മുകാശ്മീരിനെ ജമ്മുകാശ്മീരെന്നും ലഡാക്കെന്നും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കാനും തീരുമാനം കൈകൊണ്ടു.  കാശ്മീരിലെ വിഘടനവാദികളെ പ്രകോപിതരാക്കും എന്നതിനാല്‍ വലിയതോതിലുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഭേദഗതി രാജ്യസഭയില്‍ അവതരിപ്പിച്ചത്. 

ഇതിന്റെ ഭാഗമായി ജമ്മുകാശ്മീരിലെ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും വന്‍തോതില്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തു. ജമ്മുപോലീസും സൈന്യവും കനത്ത ജാഗ്രതിയില്‍ നില്‍ക്കവേയാണ് അമിത് ഷാ ഭേദഗതി അവതരിപ്പിച്ച് നിയമമാക്കിയത്.

Other News