ട്രം​പി​ന്​ മ​റു​പ​ടി​യു​മാ​യി മി​ഷേ​ല്‍ ഒ​ബാ​മ:എന്റെയും നിങ്ങളുടെയുമല്ല,ഇത് നമ്മുടെ അമേരിക്ക


JULY 21, 2019, 6:20 AM IST

ന്യൂ​യോ​ര്‍​ക്ക്:ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത അം​ഗ​ങ്ങ​ളെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച യു എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്​ മ​റു​പ​ടി​യു​മാ​യി മു​ന്‍ പ്ര​ഥ​മ വ​നി​ത മി​ഷേ​ല്‍ ഒ​ബാ​മ. അ​മേ​രി​ക്ക എന്റേതും നി​ങ്ങ​ളു​ടേ​തു​മ​ല്ല, ന​മ്മു​ടെ എ​ല്ലാ​വ​രു​ടെ​യു​മാ​ണ്​ എ​ന്നാ​യി​രു​ന്നു ട്രം​പി​നെ പേ​രെ​ടു​ത്തു പ​റ​യാ​തെ​ മി​ഷേലിന്റെ പ​രാ​മ​ര്‍​ശം. 

ന​മ്മ​ളി​ല്‍ ചി​ല​ര്‍ ഇ​വി​ടെ പി​റ​ന്നു​വീ​ഴു​ന്നു.ചി​ല​രി​വി​ടെ അ​ഭ​യാ​ര്‍​ഥി​ക​ളാ​യി എ​ത്തു​ന്നു.എ​ല്ലാ​വ​ര്‍​ക്കും ഇ​വി​ടെ ജീ​വി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. വൈ​വി​ധ്യ​മാ​ണ്​ ന​മ്മു​ടെ രാ​ജ്യ​ത്തെ മ​ഹ​ത്ത​ര​മാ​ക്കു​ന്ന​തെ​ന്നും മി​ഷേ​ല്‍, ട്രം​പി​നെ ഓ​ര്‍​മി​പ്പി​ച്ചു. 

വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​നി​ടെ വ​ന്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലും തന്റെ നിലപാടിൽ ഉ​റ​ച്ചു​നി​ല്‍​ക്കാ​നാ​ണ്​ ട്രം​പ്​ ശ്ര​മി​ച്ച​ത്. അ​തിന്റെ ഭാ​ഗ​മാ​യി പി​ന്നീ​ടു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ളി​ലും അ​വ​രെ തി​രി​ച്ച​യ​ക്കു​ക എ​ന്ന്​ ആ​ക്രോ​ശി​ച്ചു​കൊ​ണ്ടി​രു​ന്നു. സോ​മാ​ലി​യ​യി​ല്‍​നി​ന്ന്​ യു എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ കോ​ണ്‍​ഗ്ര​സ്​ അം​ഗം ഇ​ല്‍​ഹാ​ന്‍ ഉ​മ​റി​നെ ലാ​ക്കാ​ക്കി​യാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ട്രം​പി​​ന്റെ വാക്കുകൾ.