അഫ്ഗാനിസ്ഥാനില്‍ മാറ്റം കൊണ്ടുവരാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്തം-നരേന്ദ്രമോഡി


OCTOBER 13, 2021, 7:01 AM IST

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍  പ്രാദേശികമായോ ആഗോളമായോ   തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഫ്ഗാനിസ്ഥാനില്‍ മാറ്റം കൊണ്ടുവരാന്‍ മുഴുവന്‍ ലോകരാഷ്ട്രങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ തീവ്രവാദത്തിനും  ഭീകരവാദത്തിനും  മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ സംയുക്ത പോരാട്ടം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള  ജി 20 അസാധാരണ ഉച്ചകോടിയില്‍ അദ്ദേഹം എടുത്തു കാട്ടി.  

നിലവില്‍ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ്   യോഗം ചേര്‍ന്നത്.  അഫ്ഗാനിസ്ഥാനിലെ  മനുഷ്യാവകാശ  പ്രശ്നങ്ങള്‍   അവിടത്തെ സ്ഥിതിഗതികള്‍ ,  ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകള്‍  തുടങ്ങിയ  വിഷയങ്ങള്‍  യോഗത്തില്‍ ചര്‍ച്ചയായി.  

അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നതിനെ   നരേന്ദ്ര മോഡി  സ്വാഗതം ചെയ്തു. ഇന്ത്യയിലെയും  അഫ്ഗാനിസ്ഥാനുംനിലയും  ജനങ്ങള്‍ തമ്മിലുള്ള  നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ബന്ധത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി.  അഫ്ഗാനിസ്ഥാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനും  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ സംഭാവന നല്‍കിയിട്ടുണ്ട്.  പ്രധാനമന്ത്രി പരാമര്‍ശിച്ചു. അഫ്ഗാനിസ്ഥാനില്‍ 500 ഓളം വികസന പദ്ധതികള്‍ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്  മോഡി പറഞ്ഞുഅഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാന്‍ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്   അടിയന്തിരമായി   മാനുഷിക സഹായം    തടസ്സവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന്   അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത മോഡി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 അഫ്ഗാനിസ്ഥാന്റെ അവസ്ഥയില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര പ്രതികരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News