നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബാനറില്‍ മോദിയും ട്രംപും പുടിനും


JULY 29, 2019, 4:16 AM IST

ടെൽ അവീവ്: ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ആസ്ഥാന മന്ദിരത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ  പുടിന്‍, അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങളുമായി കൂറ്റന്‍ പോസ്റ്ററുകൾ.നെതന്യാഹുവുമായി നേതാക്കള്‍ കൈ കൊടുക്കുന്നതാണ് ചിത്രങ്ങളിൽ. 

നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് 15 നിലയുള്ള കെട്ടിടത്തിന്റെ മൂന്നു വശങ്ങളിലും കൂറ്റന്‍ പോസ്റ്റർ വച്ചത്.

നെതന്യാഹുവും ട്രംപും കൈ കൊടുക്കുന്ന ബാനര്‍ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്ത് പതിപ്പിച്ചതാണ്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു ഇത്തവണ കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടമാണ് നേരിടുന്നത്.

മോദി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം അഭിനന്ദനമറിയിച്ച ലോകനേതാവ് നെതന്യാഹുവായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുൻ നിലപാടില്‍ നിന്ന് മാറി കൂടുതല്‍ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ യു എന്നില്‍ പലസ്‌തീനെതിരെ ഇസ്രായേല്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യുകയുമുണ്ടായി.

Other News