വിദേശികള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി;പേരുകൾ നിർദേശിക്കാം


DECEMBER 9, 2019, 1:01 AM IST

ജിദ്ദ:സൗദി അറേബ്യയിൽ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ നിര്‍ദേശിക്കുവാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന മുന്നൂറ് പേര്‍ക്കാണ് പ്രതിവര്‍ഷം പൗരത്വം നല്‍കുക. ലോകത്ത് എവിടെനിന്നും പേര് നിര്‍ദേശിക്കാമെന്നും രാജാവ് ഉത്തരവിലൂടെ അറിയിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭാധനരായ ആളുകൾക്ക് പൗരത്വം നൽകുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയിരുന്നു. മെഡിക്കൽ, ശാസ്ത്രം, സാംസ്‌കാരികം, കായികം, വിനോദം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ മികവ് പുലർത്തുന്നവർക്കാണ് പൗരത്വം നൽകുക.

ഇത്തരത്തിലുള്ള മുന്നൂറോളം പേർക്ക് വർഷംതോറം പൗരത്വം നൽകുവാനാണ് തീരുമാനം. ഇതിനായി നിശ്ചചിക്കപ്പെട്ടിട്ടുള്ള വിവിധ വകുപ്പുകൾ നിർദേശിക്കുന്നവരിൽ നിന്നാണ് മുന്നൂറ് പേരെ തെരഞ്ഞെടുക്കുക. യോഗ്യരായവരുടെ പേരുകൾ ലോകത്ത് എവിടെനിന്നും നിർദേശിക്കാമെന്ന് സൽമാൻ രാജാവ് വ്യക്തമാക്കി.

ഉൽ‌പാദനക്ഷമതയുള്ളതും രാജ്യത്തിന്റെ വികസനത്തിന് വിവിധ മേഖലകളിൽ സംഭാവനകൾ നൽകാൻ സാധിക്കുന്നവരുമായ പ്രതിഭകളെയാണ് പൗരത്വത്തിന് പരിഗണിക്കുന്നത്. ഇത്തരം പ്രതിഭകളെ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്ന് സൗദിയിലേക്ക് ആകർഷിച്ച് രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന വിഷൻ 2030ന്റെ  ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയാണ് പുതിയ നീക്കം.

Other News