തായ് വാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ആരേയും തടാന്‍ ചൈനയ്ക്കാവില്ലെന്ന് നാന്‍സി പെലോസി


AUGUST 3, 2022, 11:23 PM IST

തായ്‌പേയ് സിറ്റി: തായ്‌വാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആരേയും തടയാന്‍ ബീജിംഗിന് അവകാശമില്ലെന്ന് യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. തായ്‌വാനില്‍ നിന്നും യാത്ര തിരിക്കുന്നതിന് മുമ്പാണ് നാന്‍സി പെലോസി ഇക്കാര്യം പറഞ്ഞത്. 

കാല്‍ നൂറ്റാണ്ടിനിടയില്‍ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന റാങ്കിലുള്ള വ്യക്തിയാണ് നാന്‍സി പെലോസി. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആഗോള യോഗങ്ങളില്‍ നിന്ന് തായ്‌വാനെ തടയുന്ന ചൈനയുടെ നയങ്ങളെയും നാന്‍സി പെലോസി വിമര്‍ശിച്ചു. 

തായ്‌വാന്‍ നേതൃത്വം ആഗോള വേദികളിലെത്തുന്നതിനെ ചൈന തടയുമെങ്കിലും ലോകനേതാക്കള്‍ ഉള്‍പ്പെടെ തായ്‌വാനിലേക്ക് പോകുന്നത് തടയാന്‍ അവര്‍ക്കാവില്ലെന്നും പെലോസി പറഞ്ഞു. ചൈനയുടെ കടുത്ത വിമര്‍ശകയാണ് നാന്‍സി പെലോസി. 

തായ്‌വാനിനും അവിടുത്തെ ജനങ്ങള്‍ക്കും ജനാധിപത്യത്തിനും അമേരിക്കയുടെ പിന്തുണയുണ്ടെന്ന് കാണുന്നതാണ് തന്റെ തായ്‌വാന്‍ സന്ദര്‍ശനമെന്ന് അവര്‍ എടുത്തുപറഞ്ഞു. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ദ്വീപിനെതിരെ ആക്രമണം നടത്തുന്നതിനോ സൈനിക നടപടി സ്വീകരിക്കുന്നതിനോ ബീജിംഗ് മുതിരുന്നതിനെതിരെ യു എസ് മുന്നറിയിപ്പ് നല്കി. 

സ്വേച്ഛാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റെ പ്രതിരോധത്തെ തങ്ങള്‍ പിന്തുണക്കുന്നത് തുടരുമെന്നും പെലോസി പറഞ്ഞു.

Other News