നൈജീരിയയില്‍ ജയില്‍ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി


APRIL 8, 2021, 6:39 AM IST

ലാഗോസ്: നൈജീരിയയില്‍ ആയുധധാരികള്‍ ജയില്‍ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ് തോക്കുധാരികള്‍ ആക്രമിച്ചത്. അവിടെ നിന്നും ആയുധങ്ങള്‍ കവരുകയും ചെയ്തു.

നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഭരണകൂടം ആരോപിച്ചു. സ്‌ഫോടക വസ്തുക്കളുപയോഗിച്ച് അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് അടക്കം തകര്‍ത്ത അക്രമികള്‍ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ പലയിടങ്ങളിലെയും സൈനിക പൊലീസ് കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.തിങ്കളാഴ്ച പുലര്‍ച്ചെ ഇമോ സംസ്ഥാനത്തിന്റെ തലസ്ഥാനത്തെ പോലീസ്, സൈനിക സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ഈസ്റ്റേണ്‍ സെക്യൂരിറ്റി നെറ്റ്വര്‍ക്ക് എന്നറിയപ്പെടുന്ന നിരോധിത വിഘടനവാദ പ്രസ്ഥാനമാണ് അര്‍ദ്ധസൈനിക വിഭാഗത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് നൈജീരിയന്‍ പോലീസ് കുറ്റപ്പെടുത്തി.

Other News