ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷമില്ല


SEPTEMBER 18, 2019, 7:43 PM IST

ജറുസലേം: ഇസ്രായേലില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം നേടാനായില്ല. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 31 സീറ്റുനേടിയപ്പോള്‍ മുഖ്യപ്രതിപക്ഷമായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടി 32 സീറ്റില്‍ വിജയിച്ചു. ഇനി ചെറിയ പാര്‍ട്ടികളുടെ പിന്തുണയോടുകൂടി മാത്രമേ ഇവരില്‍ ആര്‍ക്കെങ്കിലും അധികാരത്തിലെത്താന്‍ സാധിക്കുകയുളളൂ.

120 സീറ്റുകളുള്ള ഇസ്രായേലില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

Other News