കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന്  മൂന്ന് ഗവേഷകര്‍ക്ക് നോബേല്‍ പുരസ്‌ക്കാരം 


OCTOBER 7, 2019, 6:00 PM IST

കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിന്  മൂന്ന് ഗവേഷകര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌ക്കാരം ലഭിച്ചു . അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചത് .

ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമായിരുന്നു ഇവരുടെ പരിശോധന . ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ വഴി കണ്ടെത്താന്‍ സഹായിക്കുമെന്ന് നോബേല്‍ പുരസ്‌കാര ജൂറി പറഞ്ഞു.

Other News