ഒരു കോവിഡ് കേസുപോലും ഇല്ലാതെ ന്യൂസിലന്‍ഡ് നൂറു ദിവസം പൂര്‍ത്തിയാക്കി


AUGUST 9, 2020, 12:14 PM IST

വെല്ലിംങ്ടണ്‍: അവസാനത്തെ കോവിഡ് രോഗിയെയും രോഗവിമുക്തനാക്കി ആരോഗ്യത്തോടെ വീട്ടിലെത്തിച്ച ന്യൂസിലന്‍ഡ് അതിനുശേഷം നൂറു ദിവസം പിന്നിട്ടിട്ടും പുതിയ ഒരു കേസ് പോലും ഇല്ലാതെ ചരിത്രം സൃഷ്ടിച്ചു.

സര്‍ക്കാരും ജനങ്ങളും പാലിക്കുന്ന നിതാന്ത ജാഗ്രതയാണ് ഈ നേട്ടത്തിന് കാരണം. കോവിഡ് - രാജ്യത്ത് ഒരു രോഗി പോലും ഇല്ലെങ്കിലും ഈ 100 ദിവസത്തിനിടയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കാന്‍ കടുത്ത നിരീക്ഷണവും ജാഗ്രതയുമാണ് ഏര്‍പ്പെടുത്തിയത്. ജനങ്ങളും പൂര്‍ണമായി സര്‍ക്കാരിനോട് സഹകരിച്ചു.

ഇന്നാണ് (ഞായറാഴ്ച) ആഭ്യന്തര പ്രക്ഷേപണം ഇല്ലാതെ ന്യൂസിലന്‍ഡ് 100 ദിവസം അടയാളപ്പെടുത്തിയത്.. രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസങ്ങളില്‍ ആളുകള്‍ പാലിച്ച നിയമങ്ങള്‍ പിന്തുടരാന്‍ മറന്നുപോകുന്നവരോട് അധികാരികള്‍ അപകടത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്്.

Other News