സര്‍വ്വമത സാഹോദര്യം വേണം; ഭൂരിപക്ഷം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം: മാര്‍പാപ്പ


SEPTEMBER 14, 2021, 8:03 AM IST

ബുഡാപെസ്: സര്‍വ്വമത സാഹോദര്യത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പയുടെ ആഹ്വാനം. ഭൂരിപക്ഷങ്ങള്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാകണം. സമാധാനത്തിന്റെ പക്ഷത്ത് നില്‍ക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

യഥാര്‍ഥ ആരാധനയില്‍ ദൈവത്തോടുള്ള ആരാധനയും അയല്‍ക്കാരനോടുള്ള സ്‌നേഹവും അടങ്ങിയിരിക്കുന്നു. ഭൂമിയിലെ സൗഹാര്‍ദ്ദത്തിലൂടെ സ്വര്‍ഗത്തിലെ ദൈവത്തിന്റെ സാന്നിധ്യം പ്രകടമാക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദമാണ് ദൈവം ആ?ഗ്രഹിക്കുന്നത്. ദൈവത്തിന്റെ പേരിലാണ് നാം സംഘടിക്കേണ്ടത്. ഹംഗറിയില്‍ ക്രൈസ്തവ-ജൂത മതനേതാക്കളോട് സംസാരിക്കവേയാണ് മാര്‍പാപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Other News