ഇസ്ലാമാബാദ്: എല്ലാവരുടേയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണമെന്നു പറഞ്ഞ പാകിസ്താന് കോടതി ജഡ്ജിന്റെ വിധിയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം. ഇത് ഇന്ത്യയല്ലെന്നും പാകിസ്താനാണെന്നും പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം സര്‍ക്കാര്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.
പാകിസ്താന് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരെ അറസ്റ്റ് ചെയ്ത കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മില്ലയുടെ പരാമര്‍ശം.
അവാമി വര്‍ക്കേഴ്സ് പാര്‍ട്ടിയുടെയും പഷ്ടൂണ്‍ തവാഫുസ് മൂവ്മെന്റിന്റെയും 23 പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജഡ്ജ് ഇന്ത്യയെ പരാമര്‍ശിച്ചത്. പഷ്ടൂണ്‍ തവാഫൂസ് മൂവ്മെന്റ് അധ്യക്ഷനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പാഷ്ടിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാല്‍ പാക് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പിന്‍വലിച്ചുവെന്ന് കേസിലെ വാദത്തിനിടെ പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചു.
ജനാധിപത്യ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് പറഞ്ഞ ജസ്റ്റിസ് മിനല്ല ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പട്ട ഒരു സര്‍ക്കാരിന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഭയക്കാന്‍ പാടില്ലെന്നും ജഡ്ജ് പറഞ്ഞു.