ജിടിഎ-5 ലെ ഫ്‌ലൈറ്റ് ലാന്‍ഡിംഗ് യഥാര്‍ത്ഥ സംഭവമെന്ന് കരുതി ട്വീറ്റ് ചെയ്തു, പാകിസ്ഥാന്‍ നേതാവിനെതിരെ ട്രോള്‍ മഴ


JULY 8, 2019, 1:00 PM IST

ലാഹോര്‍:  പ്രസിദ്ധ വീഡിയോ ഗെയിം സീരീസായ ഗ്രാന്റ് തെഫ്റ്റ് ഓട്ടോ (ജിടിഎ)യിലെ വിമാനലാന്റിംഗ് യഥാര്‍ത്ഥ സംഭവമെന്ന് കരുതി ട്വീറ്റ് ചെയ്ത പാക് നേതാവിന് സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. 

പാകിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ നേതാവും പിഎടിഎ ജനറല്‍ സെക്രട്ടറിയുമായ ഖുറം നവാസാണ് വീഡിയോ ഗെയിം യഥാര്‍ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് പൈലറ്റിന്റെ മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ച് ട്വിറ്റര്‍ പോസ്റ്റിട്ടത്. പിന്നീട് അമളി മനസ്സിലാക്കിയ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും 1500 ഓളം പേര്‍ സംഭവം ഷെയര്‍ ചെയ്തിരുന്നു.തുടര്‍ന്ന്‌ നവാസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പെരുമഴ പെയ്തു.

പത്രസമ്മേളനത്തിനിടെ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ ക്യാറ്റ് ഫില്‍ട്ടര്‍ അറിയാതെ ഓണായതിനെ തുടര്‍ന്ന്  നേരത്തെ   ഒരു പാക് മന്ത്രി പൂച്ചച്ചെവികളുമായി പ്രത്യക്ഷപ്പെട്ടിരുന്നു.

Other News