പാകിസ്താന്‍ വ്യോമസേനയുടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ കൊല്ലപ്പെട്ടു


JULY 30, 2019, 11:04 AM IST

ഇസ്‌ലാമാബാദ്: പാകിസ്താന്‍ വ്യോമസേനയുടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് 17 പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 5 വ്യോമസേനാംഗങ്ങളും മരിച്ചു. മരിച്ച 12 പേര്‍ പ്രദേശവാസികളാണ്.

പരിശീലന പറക്കലിനിടെ റാവല്‍പിണ്ടി നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വിമാനം തകര്‍ന്നത്. വീടുകള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Other News