പാക്കിസ്താന്‍ ഏറ്റവും അപകടകാരിയായ രാജ്യമെന്ന്  മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി  ജിം മാറ്റിസ്


SEPTEMBER 5, 2019, 7:31 PM IST

വാഷിംങ്ടണ്‍:  പാക്കിസ്താന്‍ ഏറ്റവും അപകടകാരിയായ രാജ്യമെന്ന് വിശേഷിപ്പിച്ച് മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്.

 ആണവശേഷിയും സര്‍വനാശ മനസ്ഥിതിയുള്ള ജനതയും ചേര്‍ന്ന് പാക്കിസ്താനെ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാക്കി മാറ്റിയെന്നാണ് ജിം മാറ്റിസ് എഴുതിയ പുതിയ  പുസ്തകമായ ''കാള്‍ സൈന്‍ കവോസ്: ലേണിംഗ് ടു ലീഡ്'' എന്ന പുസ്തകത്തില്‍ പറയുന്നത്. പുസ്തകം ചൊവ്വാഴ്ചയാണ് വില്‍പനയ്‌ക്കെത്തിയത്.

പാകിസ്താന്‍ ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ ദുരന്തം അവരുടെ ഭാവിയെക്കുറിച്ച് ശ്രദ്ധിക്കുന്ന നേതാക്കള്‍ ഇല്ല എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.9/11 ആക്രമണത്തിനുശേഷം യുഎസ് സേനയെ അഫ്ഗാനിസ്ഥാനിലേക്ക് നയിച്ച മാറ്റിസിന് പാകിസ്താനിലെ സൈനിക നേതൃത്വവുമായി പതിറ്റാണ്ടുകാലം സംവദിച്ചതിന്റെ അനുഭവമുണ്ട്.

കഴിഞ്ഞ വര്‍ഷം യുഎസ് പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവച്ച 68 കാരനായ ജിം മാറ്റിസ് പറയുന്നത് പാകിസ്താന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് സ്വയം നശിപ്പിക്കുന്ന ഒരു പ്രവണത ഉണ്ടെന്നാണ്.പാക്കിസ്ഥാന്‍ ഒരു ജനതയോടും വാത്സല്യവുമില്ലാതെ ജന്മംകൊണ്ട രാജ്യമായിരുന്നു, രാഷ്ട്രീയ സംസ്‌കാരത്തില്‍ സ്വയം നശിപ്പിക്കുന്ന ഒരു സജീവ മുന്നേറ്റവുമുണ്ടായിരുന്നു, -അദ്ദേഹം പറഞ്ഞു.

Other News