സര്‍ക്കാരുമായി ഭിന്നത തുടരവേ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ്വ ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചു


OCTOBER 19, 2021, 11:36 AM IST

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐയുടെ പുതിയ മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് സിവിലിയന്‍ സര്‍ക്കാരുമായി തുടരുന്ന സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തിങ്കളാഴ്ച ഐഎസ്‌ഐ ആസ്ഥാനം സന്ദര്‍ശിച്ചു.

ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദിനെ ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജും നിയമിക്കുമെന്ന് ഒക്ടോബര്‍ 6 ന് സൈന്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ നിയമന തീരുമാനം അംഗീകരിക്കാനോ വിജ്ഞാപനം പുറപ്പെടുവിക്കാനോ, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫീസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സൈനിക നേതൃത്വവും സര്‍ക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്.

ഇത് പരിഹരിച്ചതായി മന്ത്രിമാര്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും അതിന് സ്ഥിരീകരണമായിട്ടില്ല. അതിനിയിലാണ് സൈനിക തലവന്റെ സന്ദര്‍ശനം. ഐഎസ്‌ഐ ആസ്ഥാനത്ത് ലഫ്റ്റനന്റ് ജനറല്‍ ഹമീദ് ജനറല്‍ ബജ്‌വയെ സ്വീകരിച്ചതായി സൈന്യം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര സുരക്ഷയെക്കുറിച്ചും നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ബജ്വയെ ഐഎസ്‌ഐ അറിയിച്ചു. സംഘടനയുടെ തയ്യാറെടുപ്പില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചതായി സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പുതിയ ഗുജ്രന്‍വാല കോര്‍പ്‌സ് കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അമീര്‍ ചുമതലയേറ്റപ്പോഴാണ് സന്ദര്‍ശനം നടന്നത്. ഒക്ടോബര്‍ 6 ന് സൈന്യം പ്രഖ്യാപിച്ച ആറ് നിയമനങ്ങളില്‍ പോസ്റ്റിംഗും പുന:സംഘടന/gx നടപ്പിലാക്കിയതായി വ്യക്തമാക്കിയിരുന്നു. അതേസമയം പെഷവാര്‍ കോര്‍പ്‌സ് കമാന്‍ഡറായി ലഫ്റ്റനന്റ് ജനറല്‍ ഹമീദ് എപ്പോഴാണ് അധികാരമേല്‍ക്കുകയെന്ന് വ്യക്തമല്ല.

Other News