പാക്കിസ്താന്‍ താലിബാന്‍ ഭീകരതയ്ക്ക് സഹായം ചെയ്യുന്നു; നിലപാട് തിരുത്തണം: അമേരിക്ക


SEPTEMBER 14, 2021, 7:52 AM IST

വാഷിംഗ്ടണ്‍ ഡിസി: താലിബാന് ഭീകരതയ്ക്ക് സഹായം നല്‍കുന്നത് പാക്കിസ്താനാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. അഫ്ഗാനില്‍ അന്താരാഷ്ട്ര സമൂഹത്തിന് എതിരായ നിലപാടാണ് പാക്കിസ്താന്‍ കൈക്കൊള്ളുന്നതെന്നു ചൂണ്ടിക്കാട്ടിയ ബ്ലിങ്കന്‍ അവര്‍ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.

അഫ്ഗാന്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പമാണ് നില്‍ക്കേണ്ടത്.

നിരോധിത ഹഖാനി ഗ്രൂപ്പിലെ ഭീകരര്‍ ഉള്‍പ്പെടെയുള്ള താലിബാന്‍ അംഗങ്ങള്‍ക്ക് പാക്കിസ്താന്‍ സഹായം നല്‍കി. അഫ്ഗാന്‍ വിഷയത്തില്‍ എല്ലാ രാജ്യങ്ങളും നല്ല നിലപാടാണ് സ്വീകരിക്കേണ്ടത്. പാക്കിസ്താനും ആ പ്രതീക്ഷകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും ബ്ലിങ്കന്‍ പറഞ്ഞു.

അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടം തുടരുമെന്ന് ബ്ലിങ്കന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Other News