ചൈനീസ് വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിനൊരുങ്ങി പാകിസ്താന്‍


SEPTEMBER 23, 2020, 2:38 AM IST

ഇസ്ലാമാബാദ്: ചൈനയില്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് പാകിസ്താന്‍ തയ്യാറെടുക്കുന്നു. സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ആറു മാസത്തിനകം അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതനുസരിച്ചായിരിക്കും ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയെന്നും പാകിസ്താനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആമെര്‍ ഇക്രാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

ചൈനീസ് വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യര്‍ക്കും സുരക്ഷിതമായിരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ പാകിസ്താന്് മാത്രമല്ല ലോകത്തിനാകെ പ്രയോജപ്പെടുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ദേശീയ ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയാണ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത്.

Other News