പെഷാവാര്‍ പള്ളിയിലെ ചാവേര്‍ സ്‌ഫോടനം; പിന്നില്‍ പാക് താലിബാന്‍


JANUARY 30, 2023, 9:41 PM IST

പെഷവാര്‍: പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. നൂറിലേറെ പേര്‍ക്കാണ് പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. സ്‌ഫോടനത്തിലെ 38 ഇരകളുടെ പട്ടിക പെഷാവാര്‍ പൊലീസ് പുറത്തുവിട്ടു. 

പ്രാര്‍ത്ഥനക്കായി വിശ്വാസികള്‍ പള്ളിയിലെത്തിയപ്പോഴായിരുന്നു സ്ഫോടനം. ഈ സമയത്ത് നിരവധി വിശ്വാസികള്‍ പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.

Other News