പാകിസ്താനില്‍ വിമാനം തകര്‍ന്നു


MAY 22, 2020, 7:53 PM IST

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കു സമീപം തകര്‍ന്നുവീണു. വിമാനത്തില്‍ 90 യാത്രക്കാരും എട്ട് ജീവനക്കാരുമാണുണ്ടായിരുന്നത്. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഏതാനും മിനിട്ടുകള്‍ ബാക്കിയിരിക്കെയാണ് അപകടമുണ്ടായത്. 

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്കു പറക്കുകയായിരുന്ന വിമാനം കറാച്ചി ജിന്ന ഗാര്‍ഡന്‍ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് തകര്‍ന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പാക് ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.

Other News