നേപ്പാളില്‍ നേതൃമാറ്റത്തിന് കച്ച കെട്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍; വിട്ടുകൊടുക്കാതെ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി


JULY 4, 2020, 3:10 PM IST

കാഠ്മണ്ഡു: നേപ്പാളില്‍ പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ നേതാക്കള്‍ രംഗത്തിറങ്ങിയതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.

പാര്‍ട്ടിയിലും സര്‍ക്കാരിലും ഒലിയുടെ ഏകാധിപത്യം ആണെന്നും ഒരാള്‍ക്ക് ഒരു പദവി എന്ന പാര്‍ട്ടി നയം  നടപ്പിലാക്കാന്‍ ഒലി തയ്യാറാകുന്നില്ല എന്നും അദ്ധേഹത്തോട് എതിര്‍പ്പുള്ളവര്‍ പറയുന്നു. നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പ്രചണ്ഡ എന്നറിയപെടുന്ന  പികെ ധഹല്‍,മാധവ് കുമാര്‍  നേപാള്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

കഴിഞ്ഞദിവസം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പ്രധാനമന്ത്രി ഒലിയും പ്രചണ്ഡയും തമ്മില്‍ നടത്തിയിരുന്നു. നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളില്‍  മുപ്പതോളം പേര്‍ പ്രധാനമന്ത്രി ഒലിയുടെ രാജി ആവശ്യപെട്ടിട്ടുണ്ട്. അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിച്ച് വിട്ട പ്രധാനമന്ത്രി ഒലി പാര്‍ട്ടിയെ പിളര്‍ത്തി അധികാരത്തില്‍ തുടരുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

പതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നതിനുള്ള നീക്കങ്ങള്‍ ഒലി തുടങ്ങിയതായാണ് വിവരം.അതേസമയം ശനിയഴ്ചത്തെ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ണ്ണായകമാണ്.  പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി ചെയര്‍മാന്‍ പദവിയില്‍ നിന്നും ഒലി രാജിവെയ്ക്കണം എന്ന ആവശ്യത്തില്‍ അദ്ധേഹത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ രൂക്ഷമായ വാക്ക് പോരിന് സാധ്യതയുണ്ട്.

Other News