സഭാ നവീകരണം: ആലോചന ആരംഭിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ


OCTOBER 11, 2021, 1:21 PM IST

റോം: കത്തോലിക്ക സഭാ പരിഷ്‌കരണത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ആലോചനകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 60 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കത്തോലിക്കാ പരിഷ്‌കരണത്തിനുള്ള ഏറ്റവും വലിയ ശ്രമം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്താനൊരുങ്ങുന്നതെന്ന് ബന്ധപ്പെട്ടവര്‍ വിശേഷിപ്പിക്കുന്നു.

സഭയുടെ ഭാവി ദിശയെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ഇടവകകളുമായും ആലോചിക്കുന്നതിനുള്ള രണ്ട് വര്‍ഷത്തെ പ്രക്രിയ ഈ വാരാന്ത്യത്തിലാണ് വത്തിക്കാനില്‍ ആരംഭിച്ചത്.

സ്ത്രീകളുടെ സ്ഥാനാരോഹണം, പുരോഹിതരുടെ വിവാഹം , സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിലവിലിരിക്കുന്ന നിബന്ധനകളില്‍ മാറ്റമുണ്ടാക്കുമെന്ന് ഒരു വിഭാഗം കത്തോലിക്കര്‍ പ്രതീക്ഷിക്കുന്നു.

അതേസമയം ഇത്തരം മാറ്റങ്ങള്‍ സഭയുടെ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് ഭയപ്പെടുന്നവരും ഉണ്ട്.

ഇത്തരം വിഷയങ്ങള്‍ പരിഗണിച്ചാല്‍ സഭ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളായ അഴിമതി, പള്ളികളിലെ ഹാജര്‍ നില കുറയുന്നത് എന്നിവയ്ക്ക് പ്രാധാന്യം കുറയുമെന്നും ഇവര്‍ പറയുന്നു.

' നമ്മളുടെ നിശ്ചയദാര്‍ഢ്യത്തില്‍ തടസ്സം നില്‍ക്കരുതെന്ന്' കത്തോലിക്കരോട് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ സഭാ പരിഷ്‌കരണത്തിനുള്ള പ്രക്രിയ കുര്‍ബാനയോടെ ആരംഭിക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു.

സാഹസികമായ 'ഈ യാത്രക്ക് നമ്മള്‍ തയ്യാറെടുക്കുകയാണോ അല്ലെങ്കില്‍ അജ്ഞാതരെ ഭയപ്പെട്ടു പിന്മാറുകയാണോ വേണ്ടത്.? പരിഷ്‌കരണ ചര്‍ച്ചകള്‍ വരുമ്പോള്‍ സാധാരണ ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്. അത് പ്രയോജനകരമാണോ? അല്ലെങ്കില്‍ നമ്മള്‍ എപ്പോഴും ഈ രീതിയില്‍ തന്നെ പോയാല്‍ മതിയോ ? -അദ്ദേഹം ചോദിച്ചു.'ഒരു സിനഡല്‍ ചര്‍ച്ചിന് വേണ്ടി എന്ന് വിളിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പ്രക്രിയ  കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം' എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കും.

ആദ്യത്തെ  ' ശ്രവണ ഘട്ടത്തില്‍' ഇടവകകളിലെയും രൂപതകളിലെയും ആളുകള്‍ക്ക് വിശാലമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയും. സ്ത്രീകള്‍, അജപാലകര്‍, കണ്‍സള്‍ട്ടേറ്റീവ് ബോഡി അംഗങ്ങള്‍ തുടങ്ങിയ പ്രാദേശിക സഭാ ജീവിതത്തിന്റെ അരികിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

'ഭൂഖണ്ഡാന്തര ഘട്ടം' ബിഷപ്പുമാര്‍ അവരുടെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യാനും ഔപചാരികമാക്കാനും ഒത്തുകൂടും.'സാര്‍വത്രിക ഘട്ടത്തില്‍ 2023 ഒക്ടോബറില്‍ വത്തിക്കാനിലെ ബിഷപ്പുമാരുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒത്തുചേരല്‍ കാണും

ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ മാര്‍പ്പാപ്പ തന്റെ കാഴ്ചപ്പാടുകളും തീരുമാനങ്ങളും നല്‍കിക്കൊണ്ട് ഒരു അപ്പോസ്തലിക പ്രബോധനം എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനഡിനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച ഫ്രാന്‍സിസ് പാപ്പ പരിണാമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വെറും ബൗദ്ധിക വ്യായാമമായി മാറരുതെന്നും ലോക ക്രൈസ്തവര്‍ അംഗീകരിക്കുന്ന യഥാര്‍ത്ഥ പ്രസ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടതെന്നും മുന്നറിയിപ്പ് നല്‍കി.

യുഎസ് ആസ്ഥാനമായുള്ള പുരോഗമന സ്വഭാവമുള്ള ദിനപ്പത്രം നാഷണല്‍ കാത്തലിക് റിപ്പോര്‍ട്ടര്‍ ഈ സംരംഭത്തെ പ്രശംസിച്ചു. ഈ പ്രക്രിയ പൂര്‍ണമായും വിജയിക്കണമെന്നില്ലെന്നും പക്ഷെ കൂടുതല്‍ ദൈവജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സഭയെ സാധ്യമാക്കുമെന്ന് പത്രം പറഞ്ഞു.

  'രണ്ട് വര്‍ഷത്തെ ആത്മ-റഫറന്‍ഷ്യല്‍ കത്തോലിക്കാ ചാറ്റര്‍' എങ്ങനെയാണ് സഭ 'വിശ്വാസങ്ങളില്‍ നിന്ന് അകന്നുപോകുന്നത്' പോലുള്ള മറ്റ് പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നത് എന്ന് വ്യക്തമല്ലെന്ന് എന്നിരുന്നാലും, ദൈവശാസ്ത്രജ്ഞനായ ജോര്‍ജ്ജ് വെയ്ഗല്‍ യാഥാസ്ഥിതിക യുഎസ് കത്തോലിക്കാ ജേണലായ ഫസ്റ്റ് തിംഗ്‌സില്‍ എഴുതി.

ഈ രണ്ട് വര്‍ഷത്തെ കണ്‍സള്‍ട്ടേഷന്റെ റിപ്പോര്‍ട്ടിംഗില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ചില പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു: ഉദാഹരണത്തിന് സ്ത്രീകളുടെ പങ്ക്, അവര്‍ എപ്പോഴെങ്കിലും പുരോഹിതരായി നിയമിക്കപ്പെടുമോ തുടങ്ങിയവ.

ആ വിഷയങ്ങള്‍ ചില കത്തോലിക്കര്‍ക്ക് പലപ്പോഴും ആശങ്കയുണ്ടാക്കുമെങ്കിലും, പരമ്പരാഗതമായി കത്തോലിക്കാ സാമൂഹിക ബോധനത്തില്‍ ആധിപത്യം പുലര്‍ത്തുന്ന മറ്റ് മേഖലകളായ ദാരിദ്ര്യം ലഘൂകരിക്കല്‍, വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍, സഭ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതുപോലുള്ള ചര്‍ച്ചകള്‍ ഒരു വലിയ പങ്ക് വഹിക്കും. വാസ്തവത്തില്‍, ഏത് പ്രശ്‌നവും കണ്‍സള്‍ട്ടേഷനില്‍ ഉന്നയിക്കപ്പെടാം.

പള്ളി നിയമങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കരുത്. ചില കത്തോലിക്കര്‍ വ്യത്യസ്തമായ ഒരു സ്ഥാപനം കാണാന്‍ ആഗ്രഹിക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിവെച്ച നടപടി  2000 വര്‍ഷം പഴക്കമുള്ള മതത്തെ സംബന്ധിച്ച് വലിയ ചുവടുമാറ്റമാണ്.

Other News