പ്രിയതമയുടെ കൈപിടിച്ച് യൂട്യബില്‍ നൂറുമില്യനും കടന്ന് താരമായി പ്യൂഡിപൈ


AUGUST 25, 2019, 10:49 AM IST

സ്വീഡന്‍കാരനായ ഫെലിക്‌സ് ഷെല്‍ബെര്‍ഗ് പ്യൂഡിപൈ എന്ന യുവാവിന് ഈ ഓഗസ്റ്റ്  വിലമതിക്കാനാവാത്ത ഇരട്ട നേട്ടങ്ങളാണ് സമ്മാനിച്ചത്. അതിലൊന്ന് ഏഴുവര്‍ഷമായി പ്രണയിച്ച മാര്‍സിയ ബിസോനിന്‍ എന്ന സുന്ദരിയെ വിവാഹത്തിലൂടെ സ്വന്തമാക്കാനായതാണ്.

ഓഗസ്റ്റ് 19 നായിരുന്നു അത്. രണ്ടാമത്തേത് അയാള്‍ളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ച അമൂല്യമായ പിടിച്ച ഒരു വിവാഹ സമ്മാനമാണ്. പ്രിയതമയുമൊത്ത് മധുവിധു അടിച്ചുപൊളിച്ച് ആഘോഷിക്കാനുള്ളതിലും വലിയ തുക യൂ ട്യൂബ് ചാനല്‍ ഫെലിക്‌സിന് സമ്മാനിച്ചിരിക്കുകയാണ്. സ്വന്തം യൂ ട്യൂബ് ചാനല്‍ നൂറു മില്യന്‍ ആരാധകരുടെ പ്രിയപ്പെട്ട ചാനലായി മാറിയതിലൂടെയാണ് ഈ വമ്പന്‍ സമ്മാനം നേടാന്‍ ഫെലിക്‌സിനെ അര്‍ഹനാക്കിയത്. ഒരു വ്യക്തി നടത്തുന്ന ചാനല്‍ നൂറു മില്യന്‍ ആരാധകരെ നേടുന്നത് യൂ ട്യൂബ് ചരിത്രത്തില്‍ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം ഫെലിക്‌സിനും യൂ ട്യൂബ് പ്രേക്ഷകര്‍ക്കും അത്യപൂര്‍വവും.

ഇതിന് മുമ്പ് ആദ്യമായി നൂറുമില്യന്‍ ആരാധകരെ നേടിയത് ഇന്ത്യന്‍ സംഗീത നിര്‍മാണ കമ്പനിയായ ടി സീരീസ് ആണ്.

ഫെലിക്‌സിന്റെ ഈ നേട്ടം ലോകം ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നുള്ള അഭിനന്ദന സന്ദേശങ്ങള്‍ പെരുമഴപോലെയാണ് വന്നുകൊണ്ടിരിക്കുന്നത്. ഫെലിക്‌സിന് അഭിനന്ദിച്ചുകൊണ്ട് യൂ ട്യൂബ് തന്നെ ഇതിനകം ഒരു പ്രത്യേക വീഡിയോ പുറത്തിറക്കികഴിഞ്ഞു.

2010 ലാണ് ഫെലിക്‌സ് ഷെല്‍ബെര്‍ഗ് പ്യൂഡിപൈ യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്.

Other News